നടിയും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസനും ലണ്ടനിലെ നടന്‍ മൈക്കിള്‍ കൊര്‍സലെയും വിവാഹിതരാകുന്നു എന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരും പിരിയുന്നു.

ശ്രുതിയും മൈക്കിളും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും ശ്രുതി മൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു.

“വീണ്ടും തുടങ്ങുന്നു, ഒരു പുതിയ ഘട്ടം, എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും പാഠങ്ങള്‍ക്കും നന്ദി. കൂടുതല്‍ സംഗീതം, കൂടുതല്‍ സിനിമകള്‍, കൂടുതല്‍ ഞാന്‍. എനിക്കൊപ്പം എന്നത് തന്നെയാണ് എന്റെ എക്കാലത്തേയും വലിയ പ്രണയകഥ,” ശ്രുതി കുറിച്ചു.

താന്‍ ശ്രുതിയുമായി വേര്‍പിരിഞ്ഞുവെന്ന് പറഞ്ഞ് മൈക്കിളും രംഗത്ത് വന്നു.

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും’- മൈക്കിള്‍ ട്വീറ്റ് ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ശ്രുതി രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹം കഴിക്കാന്‍ ധൃതിയില്ലെന്നും ഇപ്പോള്‍ അതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ശ്രുതി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook