scorecardresearch

ഈ ഗ്രൂപ്പിനെ കുറിച്ച് അറിയുന്നവരുണ്ടോ? ശോഭന അന്വേഷിക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ശോഭന ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

ഈ ഗ്രൂപ്പിനെ കുറിച്ച് അറിയുന്നവരുണ്ടോ? ശോഭന അന്വേഷിക്കുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശോഭന. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും നൃത്ത സംബന്ധമായ പരിപാടികളില്‍ ശോഭന നിരന്തരം പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മണിരത്‌നം ചിത്രം ‘ പൊന്നിയിന്‍ സെല്‍വന്‍’ നു ആശംസ അറിയിച്ചു കൊണ്ട് ശോഭന ചെയ്ത നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ശോഭന ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാവടിയ്ക്കു സമാനമായ ഒരു വീഡിയോ പങ്കുവച്ച ശോഭന അതു ചെയ്യുന്ന കലാക്കാരന്മാരെയാണ് അന്വേഷിക്കുന്നത്. ‘ ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചവരെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ ഒന്നു അറിയിക്കൂ’ എന്നാണ് ശോഭന വീഡിയോയ്ക്കു താഴെ കുറിച്ചത്.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress shobana shares a video on instagram searching the artists