മലയാളികളുടെ എക്കാലത്തെയും പ്രിയനടിയാണ് ശോഭന. തന്റെ അഭിനയശൈലി കൊണ്ട് ശോഭന മികവുറ്റതാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ. ഇടക്കാലത്ത് അഭിനയജീവിതത്തിൽനിന്നും വിട്ട് നിന്ന് ഡാൻസ് പ്രോഗ്രാമുകളിൽ ശോഭന സജീവമായി. പിന്നീട് ഏറെ നാളുകൾക്കുശേഷം വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തി. അതിനുശേഷം പിന്നെ മലയാളികൾക്ക് വെളളിത്തിരയിൽ ശോഭനയെ കാണാനായില്ല.

ഇപ്പോഴിതാ തന്റെ പുതിയ പ്രോഗ്രാമിനക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ശോഭന. പാലക്കാടിലേക്ക് താനെത്തുന്നുവെന്നും വളരെ ത്രില്ലിലാണെന്നും ശോഭന പറയുന്നു. പ്രോഗ്രാമിന്റെ റിഹേഴ്സൽ ആണ് വിഡിയോയുടെ തുടക്കം. ഒരു മിനിറ്റിലധികം ദൈർഘ്യമുളളതാണ് വിഡിയോ.

ചെന്നൈയിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് ശോഭന. ‘കൃഷ്ണ’ എന്ന ശോഭനയുടെ നൃത്താവിഷ്കാരം ഏറെ പ്രശംസ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ