scorecardresearch
Latest News

ലിപ്സ്റ്റിക്കിനോട് ഭാവനയ്ക്ക് വല്ലാത്ത ഇഷ്ടമാണ്, അവളുടെ പക്കൽ വലിയൊരു കളക്ഷനുണ്ട്: ശിൽപ ബാല

അന്ന് ഭാവന പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഞങ്ങൾ പലപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ട്. അത്രത്തോളം വലിയ ലിപ്സ്റ്റിക്ക് ഭ്രാന്തിയാണ് ഭാവന

bhavana,shilpa bala, ie malayalam

ഭാവനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ശിൽപ ബാല. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ശിൽപ ഇടയ്ക്കിടെ അവതാരകയായും എത്താറുണ്ട്. ഭാവനയ്ക്കു പുറമേ രമ്യ നമ്പീശൻ, ഷഫ്ന, സയനോര എന്നിവരും ശിൽപയുടെ ചങ്ങാതി കൂട്ടത്തിലുണ്ട്.

ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ ഭാവനയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ശിൽപ. ലിപ്സ്റ്റിക്കിനോട് ഭാവനയ്ക്ക് വല്ലാത്ത ഇഷ്ടമാണെന്നും ഒരു നിറത്തിന്റെ പല ഷെയ്ഡിലുള്ള കളറുകൾ ലിപ്സ്റ്റിക്ക് കളക്ഷനിൽ ഉണ്ടെന്നും ശിൽപ പറയുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവവും താരം വിവരിച്ചു.

”ഒരിക്കൽ ഒരു ലിപ്സ്റ്റിക് ഞങ്ങളുടെ കോമൺ സുഹൃത്തിന് ഭാവന സമ്മാനമായി കൊടുത്തു. പിന്നീട് ആ കൂട്ടുകാരിയെ ഞാനും ഭാവനയും മറ്റൊരു പരിപാടിയിൽ വച്ച് കണ്ടു. അന്ന് ആ കൂട്ടുകാരി ഭാവന കൊടുത്ത ലിപ്സ്റ്റിക്കാണ് ഇട്ടിരുന്നത്. ഭാവനയ്ക്ക് ഇത് മനസിലായിരുന്നില്ല. ഏതാണ് പുതിയ ലിപ്സ്റ്റിക്കെന്ന് ഭാവന കൂട്ടുകാരിയോട് ചോദിച്ചു. ആ ലിപ്സ്റ്റിക്ക് ഭാവന കൊടുത്തതാണെന്ന് അപ്പോഴാണ് ആ കൂട്ടുകാരി പറഞ്ഞത്.”

”ഞാനിട്ടപ്പോൾ ആ ലിപ്സ്റ്റിക്കിന് ഇത്ര ഭം​ഗിയുണ്ടായിരുന്നില്ലെന്നും അവളുടെ അടുത്ത് നിന്ന് അത് തിരിച്ച് വാങ്ങി ഉപയോ​ഗിച്ച് നോക്കിയാലോ എന്നും കൂട്ടുകാരിപോയ ശേഷം ഭാവന സങ്കടത്തിൽ പറഞ്ഞു. ലിപ്സ്റ്റിക് ഭാവന തിരിച്ച് വാങ്ങാൻ പോയൊന്നുമില്ല. അന്ന് ഭാവന പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഞങ്ങൾ പലപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ട്. അത്രത്തോളം വലിയ ലിപ്സ്റ്റിക്ക് ഭ്രാന്തിയാണ് ഭാവന,” ശിൽപ പറഞ്ഞു.

സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവർക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓർമകളും ഭാവനയും ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവർക്കൊപ്പം ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ഭാവന ഷെയർ ചെയ്തിരുന്നു.

Read More: അഞ്ച് വർഷത്തിനുശേഷം ഭാവന വീണ്ടും മലയാളത്തിൽ; ആശംസകളുമായി മമ്മൂട്ടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress shilpa bala says bhavana lipstick fetish

Best of Express