നടി, നിർമാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ സജീവമാകുകയാണ് ഷീലു എബ്രഹാം. ‘വീകം’ എന്ന ചിത്രത്തിലൂടെ നിർമാതാവായും ഷീലു തുടക്കം കുറിച്ചിരുന്നു. നിർമാതാവ് എബ്രഹാം മാത്യു ആണ് ഷീലുവിന്റെ ഭർത്താവ്.
ഷീലുവിന്റെ ഹോം ടൂർ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തീയേറ്റർ മുതൽ ജിം വരെയുള്ള ആഡംബര സൗകര്യങ്ങൾ ഈ വീട്ടിലുണ്ട്. വീടിനകത്ത് ഒരു ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ് തന്റെ ഐഡിയയായിരുന്നുവെന്നും പ്രായമാവുമ്പോൾ മക്കളുടെ സഹായം ഇല്ലാതെ തന്നെ മുകൾനിലയിലേക്ക് പോവാനാണ് മുൻകൂട്ടികണ്ട് ലിഫ്റ്റ് വച്ചതെന്നുമാണ് ഷീലു പറയുന്നത്.
വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഷീ ടാക്സി എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുജീവിതം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. ‘ആടുപുലിയാട്ടം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെയാണ് ഷീലു മലയാളികൾക്ക് സുപരിചിതയായത്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യു ആണ്.