/indian-express-malayalam/media/media_files/2025/04/09/veUiN6ht6NR2SxOz5WJr.jpg)
ശാരിയും മകൾ കല്യാണിയും
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-daughter-kalyani-2-906038.jpg)
മലയാളികൾക്കേറെ പ്രിയപ്പെട്ട നായികയാണ് ശാരി. സോളമന്റെ സോഫിയയായും, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ സാലിയായും, പൊന്മുട്ടയിടുന്ന താറാവിലെ ഡാൻസ് ടീച്ചറായുമൊക്കെ മലയാളികൾ എന്നും ഓർമിപ്പിക്കുന്ന നടി.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-daughter-kalyani-3-554876.jpg)
ശാരിയുടെയും മകളുടെയും ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 1991 ൽ ആണ് ശാരി ബിസിനസുകാരനായ കുമാറിനെ വിവാഹം കഴിച്ചത്. ഏകമകൾ കല്യാണി.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-10-856273.jpg)
അമ്മയുടെ മനോഹരമായ കണ്ണുകൾ മകൾ കല്യാണിയ്ക്കും ലഭിച്ചിട്ടുണ്ട്. അമ്മയെ പോലെ അഭിനയത്തോട് താൽപ്പര്യമില്ല കല്യാണിയ്ക്ക്. ബിസിനസ്സിലാണ് കല്യാണിയ്ക്ക് താൽപ്പര്യം. അടുത്തിടെ, വിവാഹിതയായ കല്യാണിയും ചെന്നൈയിൽ തന്നെയാണ് താമസം.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-daughter-kalyani-4-745836.jpg)
മകളുമായുള്ള ശാരിയുടെ ബോണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ കാര്യമാണ്. അടുത്തിടെ റെഡ് നൂൽ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മകൾക്കൊപ്പമാണ് ശാരി എത്തിയത്. മകൾ പിറന്ന ദിവസമാണ് ജീവിതത്തിലെ മറക്കാനാവാത്ത ദിവസം എന്നാണ് ശാരി പറയുന്നത്. മോളെ ആദ്യമായി കണ്ടപ്പോൾ സന്തോഷം അടക്കാനാവാതെ താൻ കരച്ചിലായിരുന്നു എന്നും ശാരി പറയുന്നു. "ഗേൾ കുട്ടി വേണമെന്ന് ആഗ്രഹിച്ച് അമ്മൻകോവിൽ ഞാൻ ചുറ്റി ചുറ്റി പ്രാർത്ഥിച്ച് പെറ്റ പെണ്ണ്," എന്നാണ് മോളെ ശാരി വിശേഷിപ്പിച്ചത്.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-5-115084.jpg)
ശാരിയുടെ മനോഹരമായ ആ വെള്ളാരം കണ്ണുകളുടെ ഭംഗി കണ്ടെത്തിയതും ആന്ധ്രാപ്രദേശുകാരി സാധനയെ മലയാളികളുടെ ശാരിയാക്കി മാറ്റിയതും സംവിധായകൻ പദ്മരാജൻ ആണ്. ശാരി എന്ന പേര് നിർദ്ദേശിക്കുന്നത് പദ്മരാജൻ ആണ്.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-8-233967.jpg)
"കുട്ടിക്കാലത്ത് എല്ലാവരും എന്നെ പൂച്ചക്കണ്ണി എന്ന് വിളിക്കുമ്പോൾ ഞാൻ കരയുമായിരുന്നു. എനിക്കു മാത്രം എന്താ ഇങ്ങനത്തെ കണ്ണുകൾ എന്നു സങ്കടപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യ പടത്തിൽ ഞാൻ ലെൻസ് യൂസ് ചെയ്താണ് അഭിനയിച്ചത്. മലയാളത്തിലേക്ക് വന്നപ്പോഴും എന്റെ പൂച്ചക്കണ്ണുകൾ മറക്കാനായി ഞാൻ ലെൻസ് യൂസ് ചെയ്തിരുന്നു. രണ്ടുമൂന്നു ദിവസം അങ്ങനെ ഷൂട്ട് ചെയ്തു. ഒടുവിൽ ഞാൻ ലെൻസ് വച്ച കാര്യം ക്യാമറാമാൻ അറിഞ്ഞു. അതു കേട്ടതോടെ പദ്മരാജൻ സാർ എന്നോട് കുറെ ദേഷ്യപ്പെട്ടു. അദ്ദേഹത്തെ അത്രയും ദേഷ്യത്തോടെ ഞാൻ മുൻപു കണ്ടിരുന്നില്ല. ഇത്രയും നല്ല കണ്ണ് അല്ലെ എന്തിനാ ലെന്സ് വച്ചത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. എനിക്ക് അപ്പോൾ ആണ് എന്റെ കണ്ണിന്റെ വാല്യൂ മനസിലാകുന്നത്," മുൻപൊരിക്കൽ ശാരി പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-4-429863.jpg)
ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച ശാരി പ്രശസ്ത നർത്തകി പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. പത്മ സുബ്രഹ്മണ്യത്തിൽ നിന്നും ഭരതനാട്യവും പ്രശസ്തനർത്തകൻ വെമ്പട്ടി ചിന്നസത്യത്തിൽ നിന്നും കുച്ചിപ്പുഡിയും അഭ്യസിച്ചു.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-7-695341.jpg)
1982-ൽ ശിവാജിഗണേശൻ നായകനായ ഹിറ്റ്ലർ ഉമനാഥ് എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിലെത്തുന്നത്. 1984-ൽ നെഞ്ചത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേയ്ക്കുയർന്നു. സാധന എന്ന പേരിൽത്തന്നെയായിരുന്നു തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നത്.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-9-485093.jpg)
1984-ൽ നിങ്ങളിൽ ഒരു സ്ത്രീ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. മലയാളസിനിമകളിൽ അഭിനയിക്കുമ്പോഴാണ് സാധന, ശാരി എന്ന പേര് സ്വീകരിച്ചത്. പദ്മരാജൻ സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല തുടങ്ങിയ ചിത്രങ്ങളിൽ നായികയായതോടെ ശാരി മലയാള സിനിമയിലെ മുൻ നിരനായികയായി മാറി. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടി.
/indian-express-malayalam/media/media_files/2025/04/08/actress-shari-sadhana-6-189731.jpg)
എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ശാരി അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങൾ കൂടാതെ തെലുങ്കു, കന്നഡ സിനിമകളിലും മലയാളം, തമിഴ്, തെലുങ്കു ടെലിവിഷൻ സീരിയലുകളിലും ശാരി അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us