/indian-express-malayalam/media/media_files/uploads/2022/06/Bhavana-2.jpg)
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിൽ സജീവമാകുകയാണ്. ഭാവന നായികയാവുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനാണ് നായകൻ.
ഭാവന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ത്രോബാക്ക് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂൾ പഠനകാലത്ത് ഇന്റർ സ്കൂൾ കൾച്ചറൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ ഭാവനയുടെ അച്ഛനും ഫോട്ടോഗ്രാഫറുമായ ബാലചന്ദ്രമേനോൻ പകർത്തിയ ചിത്രങ്ങളാണിത്.
"ചിലപ്പോഴൊക്കെ ബാല്യത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കും, കാലത്തെ നിശ്ചലമാക്കാനും, ലോകത്തെ കുറിച്ച് യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തിലേക്ക്," എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചത്.
പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. 'സി ഐഡി മൂസ', 'ക്രോണിക് ബാച്ച്ലർ', 'ചിന്താമണി കൊലക്കേസ്', ലോലിപോപ്പ്', 'നരൻ', 'ഛോട്ടാം മുംബൈ', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം 'ആദം ജോൺ' ആയിരുന്നു.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. 'ദൈവനാമത്തിൽ' എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.
അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
Read more: ബിജുവേട്ടന്റെ ഭാവം കണ്ട് എനിക്കു ഒരേസമയം ദേഷ്യവും ചിരിയും വന്നു; രസകരമായ അനുഭവം പറഞ്ഞ് സംയുക്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us