/indian-express-malayalam/media/media_files/2025/11/20/mohanlal-esther-anil-2025-11-20-11-14-36.jpg)
ചില മനുഷ്യരുണ്ട്, എത്ര പ്രായമായാലും കുട്ടികളോടുള്ള ഇടപെടലുകളിലും കുസൃതികളിലുമെല്ലാം തങ്ങളിലെ കുട്ടിയെ വീണ്ടും വീണ്ടെടുക്കുന്നവർ. അത്തരത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ തൻ്റെ ഉള്ളിലെ കുട്ടിത്തം പ്രകടിപ്പിച്ച ഒരു രസകരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി എസ്തർ അനിൽ പങ്കുവെച്ച ഒരു ചാറ്റിൻ്റെ സ്ക്രീൻഷോട്ടാണ് ഈ സ്നേഹവും കുസൃതിയും വെളിവാക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/20/1-2025-11-20-11-15-26.jpg)
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3' ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുകയാണ് എസ്തർ അനിൽ. സിനിമയിൽ ജോർജുകുട്ടി (മോഹൻലാൽ) എന്ന കഥാപാത്രത്തിൻ്റെ ഇളയ മകൾ 'അനു' ആയാണ് എസ്തർ എത്തുന്നത്. ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ മോഹൻലാൽ തന്നെ എഡിറ്റ് ചെയ്ത് അയച്ച ഒരു ചിത്രമാണ് എസ്തർ തൻ്റെ ആരാധകരുമായി പങ്കുവെച്ചത്.
Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?
എസ്തറിൻ്റെ ഒരു ഫോട്ടോ എടുത്ത ശേഷം അതിൽ രസകരമായ രീതിയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു മോഹൻലാൽ. ഒപ്പം അദ്ദേഹം നൽകിയ അടിക്കുറിപ്പാണ് കൂടുതൽ രസകരം: "Beauty and the Beast".
/filters:format(webp)/indian-express-malayalam/media/media_files/2025/11/20/32-2025-11-20-11-15-39.jpg)
"ലാൽ അങ്കിളിനൊപ്പമുള്ള അതിജീവനത്തിൻ്റെ മറ്റൊരു ദിവസവും കടന്നുപോയി. എന്നെ സഹായിക്കൂ," മോഹൻലാലിൻ്റെ ഈ കുസൃതി നിറഞ്ഞ ചാറ്റ് പങ്കുവെച്ചുകൊണ്ട് എസ്തർ കുറിച്ചതിങ്ങനെ.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
ബാലതാരമായി സിനിമയിൽ എത്തിയ എസ്തറിനെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത് 'ദൃശ്യം' സീരീസിലെ അനുമോൾ എന്ന കഥാപാത്രമാണ്. ഇപ്പോൾ 'ദൃശ്യം 3'ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സെറ്റിലെ ലാലിൻ്റെ ഈ സ്നേഹപരമായ ഇടപെടൽ, ഇരുവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം വ്യക്തമാക്കുന്നു.
Also Read: 80 കിലോയിൽ നിന്ന് 65ലേക്ക്, കുറച്ചത് 15 കിലോ: ഫിറ്റ്നസ്സ് തിരിച്ചുപിടിച്ച് ഗ്രേസ് ആന്റണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us