നടി ഷംന കാസിം വിവാഹിതയായി.ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.ദുബായില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തോടൊപ്പം റിസപ്പ്ഷനും സംഘടിപ്പിച്ചിരുന്നു.
ഷംന വിവാഹ നിശ്ചയ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നു’ എന്നാണ് ഷംന തന്റെ പ്രിയതമനെ പരിചയപ്പെടുത്തി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.