scorecardresearch
Latest News

ഇപ്പോഴും ഞങ്ങൾക്കു മാമാട്ടികുട്ടിയമ്മ തന്നെ; ഉദ്ഘാടകയായി തിളങ്ങി ശാലിനി, വീഡിയോ

പൊതു പരിപാടികളില്‍ അത്രയങ്ങ് സജീവമല്ലാത്ത ശാലിനി ഒരു ഉദ്ഘാടത്തിനെത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

ഇപ്പോഴും ഞങ്ങൾക്കു മാമാട്ടികുട്ടിയമ്മ തന്നെ; ഉദ്ഘാടകയായി തിളങ്ങി ശാലിനി, വീഡിയോ

മലയാളികള്‍കളുടെ സ്വന്തം മാമാട്ടികുട്ടിയമ്മയായ ശാലിനി സിനിമയില്‍ നിന്നു ഒരു വലിയ ഇടവേളയെടുത്തിരിക്കുകയാണ്. ബാലതാരമായി അഭിനയജീവിതം ആരംഭിച്ച ശാലിനി ‘എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്’, ‘ആദ്യത്തെ അനുരാഗം’, ‘ഊമകുയില്‍’, ‘ആനന്ദ കുമ്മി’, ‘മുത്തോട് മുത്ത്’, ‘അമ്മേ നാരായണ’ , ‘ഒന്നും മിണ്ടാത്ത ഭാര്യ’ തുടങ്ങി അനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അനിയത്തിപ്രാവ്’ ലൂടെയാണ് ശാലിനി നായികയായി സ്‌ക്രീനിലെത്തുന്നത്. നടന്‍ അജിത്തുമായുളള വിവാഹത്തിനു ശേഷമാണ് ശാലിനി അഭിനയ ജീവിതത്തില്‍ നിന്നു താത്കാലികമായി വിരമിച്ചത്. പൊതു പരിപാടികളില്‍ അത്രയങ്ങ് സജീവമല്ലാത്ത ശാലിനി ഒരു ഉദ്ഘാടത്തിനെത്തിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അടയാറിൽ സ്ഥിതി ചെയ്യുന്ന യാഷ് ദന്താശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനാണ് ശാലിനി എത്തിയത്. നടൻ ഉദയ് സ്റ്റാലിനെയും വീഡിയോയിൽ കാണാം. ‘ഞങ്ങളുടെ മാമാട്ടികുട്ടിയമ്മ’, ‘സുന്ദരിയായിരിക്കുന്നു’ തുടങ്ങിയ അനവധി ആരാധക കമൻറുകളും വീഡിയോയ്ക്കു താഴെ നിറഞ്ഞിട്ടുണ്ട്.

‘കാതലുക്കു മര്യാദയ്’, ‘നക്ഷത്രതാരാട്ട്’, ‘കൈകുടന്ന നിലാവ്’, ‘സുന്ദരകില്ലാടി’, ‘പ്രേം പൂജാരി’, ‘അമർകളം’, ‘നിറം’, ‘കണ്ണുക്കുൾ നിലാവ്’, ‘അലയ്പായുതേയ്’, ‘പിരിയാത വരം വേണ്ടും’ തുടങ്ങിയ ചിത്രങ്ങളിലാണ് ശാലിനി നായികയായി തിളങ്ങിയത്. 1999 ൽ അമർകളം എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങ് സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. പിന്നീട് 2000 ഏപ്രിൽ 24 നാണ് ഇരുവരും വിവാഹിതരായത്. 2008 ൽ ശാലിനി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. തുടർന്ന് 2015 ൽ ഒരു ആൺകുഞ്ഞും ജനിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress shalini ajith at inaugration event video goes viral