scorecardresearch
Latest News

കൈക്കൂലി ചോദിച്ചു; സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി ഷക്കീല ആരോപിച്ചു

കൈക്കൂലി ചോദിച്ചു; സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല

സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടി ഷക്കീല രംഗത്ത്. താന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വിഷയത്തിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി ഷക്കീല ആരോപിച്ചു.

‘ലേഡീസ് നോട്ട് അലൗഡ്’ എന്ന് പേരുള്ള തെലുങ്ക് ചിത്രമാണ് ഷക്കീല നിര്‍മിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായി ഷക്കീല പറയുന്നു. അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് താന്‍ നിര്‍മിച്ച ചിത്രത്തിന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ഷക്കീല ചോദിക്കുന്നു. രണ്ട് തവണ തങ്ങളുടെ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ആരോപിച്ചു.

Read Also: മഞ്ജുവിന്റെ പരാതിയില്‍ കഴമ്പുണ്ട്; സംവിധായകന്‍ ശ്രീകുമാര്‍ അറസ്റ്റില്‍

“ഇതൊരു കുടുംബ ചിത്രമല്ല. അഡല്‍ട്ട് കോമഡി സിനിമയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സിനിമയുടെ തുടക്കത്തിലും പറയുന്നുണ്ട്. സിനിമ ഷൂട്ടിങ് ആരംഭിക്കും മുന്‍പേ ഇതൊരു അഡല്‍ട്ട് മൂവിയായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ എന്നോട് കൈക്കൂലി ചോദിക്കുന്നു. രണ്ട് തവണ സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. നിരവധി പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ ഞാന്‍ നിര്‍മിച്ചത്. അഡല്‍ട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നെല്ലാം അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. ഞാന്‍ നിര്‍മാതാവ് ആയതുകൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്” ഷക്കീല ആരോപിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress shakeela against censor board