താരങ്ങളുടെ യാത്രാ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. മൈ ബോസ്, വിനോദയാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടിയാണ് സീത. തായ്ലന്ഡ് യാത്രയ്ക്കിടെ സീത പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിമ്പാന്‍സിയ്ക്കൊപ്പം ഊഞ്ഞാലാടുന്ന സീതയെ വീഡിയോയില്‍ കാണാം. ‘ചിമ്പുവും ഞാനും തായ്ലാൻഡില്’ എന്ന അടിക്കുറിപ്പാണ് സീത പോസ്റ്റിനു നല്‍കിയിരിക്കുന്നത്. സീതയെ സ്നേഹത്തോടെ ഉമ്മവയ്ക്കുന്ന ചിമ്പാന്‍സി കൗതുകം ഉണര്‍ത്തുന്ന കാഴ്ച്ചയാണ്. ‘വീഡിയോ നല്ല ക്യൂട്ടായിരിക്കുന്നു’ എന്ന കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
തമിഴിലും, തെലുങ്കിലും അനവധി സിനിമകളില്‍ അഭിനയിച്ച സീത മലയാളത്തിലെ അമ്മ കഥാപാത്രങ്ങള്‍ക്കാണ് കൂടുതലും ജന്മം നല്‍കിയിരിക്കുന്നത്. 1985-1991 കാലഘട്ടത്തില്‍ മുന്‍നിര നായികമാരിലൊരാളായിരുന്ന സീത 2002 ല്‍ ‘മാരന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്നത്.