സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നാരായണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിട്ടായിരുന്നു വിവാഹം. തുടർന്ന് നടന്ന വിവാഹസൽക്കാരത്തിൽ അനുശ്രീ, ഉണ്ണി രാജൻ പി ദേവ് എന്നിവരും പങ്കെടുത്തു.
ആകാശഗംഗ 2, മാമാങ്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശരണ്യ ഫാഷൻ ഡിസൈനർ, മോഡൽ, കൊറിയോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.
തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ശരണ്യ ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. അച്ചായൻസ്, ചങ്ക്സ്, കാപ്പുചീനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചുണ്ട്. ‘കുടുംബവിളക്ക്’ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശരണ്യ ഇപ്പോൾ. സീരിയലിലെ വില്ലത്തി കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
Read more: ഇതാണെന്റെ ലോകം; വിവാഹചിത്രം പങ്കുവച്ച് സീരിയൽ താരം മനീഷ ജയ്സിംഗ്