Latest News

ജാഡക്കാരിയെന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമാണ്: സനുഷ

പിസിഒഡി വന്നപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നീ തടിച്ചിരിക്കുന്നുവെന്ന് ആരും പറഞ്ഞത് കൊണ്ടല്ലെന്നും സനുഷ

sanusha, actress, ie malayalam

ബാലതാരമായെത്തി ആരാധക ഹൃദയത്തിൽ ഇടം നേടിയ നടിയാണ് സനുഷ. കുറച്ചു കാലമായി മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു സനുഷ. ‘മരതകം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. പുതിയ സിനിമയെക്കുറിച്ചും താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും ബിഹൈൻഡ്‌വുഡ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് സനുഷ.

തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തതും കേട്ടാല്‍ ദേഷ്യം വരുന്ന കാര്യമാണ് ബോഡി ഷെയ്മിങ് എന്നാണ് സനുഷ പറയുന്നത്. ”ബോഡി ഷെയ്മിങ് എനിക്ക് ഒട്ടും സഹിക്കില്ല. എനിക്ക് നേരെ ആകണമെന്നില്ല, മറ്റാര്‍ക്ക് നേരെയുമുള്ള ബോഡി ഷെയ്മിങ് കണ്ടാലും എനിക്ക് ദേഷ്യം വരും. ഭക്ഷണം വളരെ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഭക്ഷണം കഴിക്കുന്നതിന് യാതൊരു നിയന്ത്രണവും വയ്ക്കാറില്ല. അതിന്റെ പേരില്‍ വരുന്ന ബോഡി ഷെയ്മിങ് കാര്യമാക്കാറുമില്ല,” സനുഷ പറഞ്ഞു.

പിസിഒഡി വന്നപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നീ തടിച്ചിരിക്കുന്നുവെന്ന് ആരും പറഞ്ഞത് കൊണ്ടല്ലെന്നും സനുഷ വ്യക്തമാക്കി. എങ്ങിനെ ഇരുന്നാലും എനിക്ക് എന്നെ ഇഷ്ടമാണെന്നും സനുഷ പറഞ്ഞു. ഇത്രയും നാൾ എവിടെയായിരുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് പഠിക്കുകയായിരുന്നുവെന്നാണ് സനുഷ മറുപടി പറഞ്ഞത്. തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമകള്‍ ചെയ്തു. മലയാളത്തില്‍ മാത്രമാണ് ഒരു ഗ്യാപ്പ് വന്നതെന്ന് സനുഷ അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ ജാഡക്കാരിയാണെന്ന് എല്ലാരും പറയാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ചിലരൊക്കെ എന്നോട് സംസാരിച്ച് കഴിഞ്ഞിട്ട് പറയും, താന്‍ ഭയങ്കര ജാഡയാണെന്നാണ് വിചാരിച്ചത് പക്ഷേ, ഇത്ര സിംപിള്‍ ആയിരുന്നോ എന്നൊക്കെ. ചിലപ്പോൾ മിസ്റ്റര്‍ മരുമകന്‍ സിനിമയുടെ ഇംഫാക്ട് ആയിരിക്കാം. അല്ലെങ്കിൽ എന്നെ കണ്ടാല്‍ ഒരു അഹങ്കാരി ലുക്ക് ഉണ്ടാവും. എന്തായാലും ജാഡക്കാരിയെന്നു പറയുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും സനുഷ പറഞ്ഞു.

Read More: ആശംസകൾക്ക് നന്ദി പറഞ്ഞ് നസ്രിയ; ആ വാച്ച് പൊളിയെന്ന് ഫർഹാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sanusha reacts to body shaming experiences

The moderation of comments is automated and not cleared manually by malayalam.indianexpress.com