താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. നടി സംയുക്ത വർമ്മയുടെ ബാല്യകാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംയുക്തയ്ക്ക് ഒപ്പം അച്ഛനമ്മമാർക്കും സഹോദരിയും ചിത്രത്തിലുണ്ട്. രവി വർമ്മ- ഉമ വർമ്മ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ മൂത്തയാളാണ് സംയുക്ത.
തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.
വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനിടെ സംയുക്ത വേഷമിട്ടത്.
നടൻ ബിജു മേനോനുമായ വിവാഹത്തോടെ 2002ൽ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു സംയുക്ത. അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയാണ് സംയുക്ത ഇപ്പോൾ. ബിജു മേനോൻ- സംയുക്ത ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്നൊരു മകനുണ്ട്.
Read more: ഇതെന്തൊരു ജാടയാണെന്ന് ഓർത്തു; സംയുക്തയെ ആദ്യം കണ്ടതിനെ കുറിച്ച് ബിജു മേനോൻ