മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയ മുഖമാണ് നടി സംയുക്ത മേനോൻ.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ സംയുക്ത ഫിറ്റ്‌നസ് വീഡിയോകളും ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും കൃത്യമായി പറയാനും സംയുക്ത മടിക്കാറില്ല. കഴിഞ്ഞ ദിവസമാണ് തന്റെ പേരിലുള്ള ജാതി പേര് എടുത്തുമാറ്റിയ കാര്യം സംയുക്ത ഒരു അഭിമുഖത്തിൽ പറഞ്ഞത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും സംയുക്ത ജാതി പേര് നീക്കം ചെയ്‌തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സംയുക്ത ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളുടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മജന്ത നിറത്തിലുള്ള സൽവാർ അണിഞ്ഞുള്ള ചിത്രമാണ് താരം ഷെയർ ചെയ്‌തത്.
“റൊമാന്റിക്ക് വിന്റേജ് ഈസ് മൈ ഫേവറൈറ്റ്” എന്നാണ് സംയുക്ത നൽകിയ അടികുറിപ്പ്. നിങ്ങൾ മനോഹരിയായിരിക്കുന്നു എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന ആരാധക കമന്റുകൾ.ചിലർ തെന്നിന്ത്യൻ നടി സാമന്തയുടെ മുഖഛായയുണ്ടെന്നും കുറിക്കുന്നുണ്ട്. ആരാധകരോട് നന്ദി പറഞ്ഞുള്ള മറുപടി കമന്റുകളും സംയുക്ത പങ്കുവച്ചിട്ടുണ്ട്.
കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് .ബിംബിസാര, വാത്തി, റാം എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റു സംയുക്ത ചിത്രങ്ങൾ.