മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയ മുഖമാണ് നടി സംയുക്ത മേനോൻ.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ സംയുക്ത ഫിറ്റ്‌നസ് വീഡിയോകളും ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും കൃത്യമായി പറയാനും സംയുക്ത മടിക്കാറില്ല. പ്രണയ ബന്ധങ്ങളെക്കുറിച്ചുളള തന്റെ കാഴ്ച്ചപ്പാടു വ്യക്തമാക്കിയിരിക്കുകയാണ് സംയുക്ത. പ്രശസ്ത അവതാരക ധന്യ വര്‍മ്മ അവതരിപ്പിക്കുന്ന ‘ഐ ആം വിത്ത് ധന്യ വര്‍മ്മ’ എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സംയുക്ത.
ജീവിതത്തില്‍ ഉണ്ടായ പ്രണയ ബന്ധങ്ങള്‍ സ്വയം സ്‌നേഹിക്കുവാന്‍ എത്രത്തോളം സഹായിച്ചു എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സംയുക്ത. ‘ എനിക്കു ഒരു ടോസിക് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്. അയാളെ ഞാന്‍ ഒരിക്കലും തെറ്റുപറയില്ല. കാരണം ഒരു ബന്ധം വിജയിക്കണമെങ്കില്‍ രണ്ടു പേര്‍ തമ്മില്‍ ചേരണം. അങ്ങനെ ചേര്‍ന്നില്ലെങ്കില്‍ അതിന്റെ കുഴപ്പം മറ്റെയാള്‍ക്കല്ല. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ സംയുക്ത പറഞ്ഞു. പിന്നെന്തു കൊണ്ടാണ് ആ ബന്ധം ടോസിക്കായിരുന്നെന്നു പറയാന്‍ കാരണമെന്ന ചോദ്യത്തിനു അതു തനിക്ക് ടോസിക്കായിരുന്നെന്നും ആ സമയത്തു താന്‍ ഒരു നാര്‍സിസ്സ്റ്റായിരുന്നെന്നുമാണ് സംയുക്ത മറുപടി നല്‍കിയത്.
‘ഞാന്‍ ആ ബന്ധത്തില്‍ നിന്നു എന്തു പ്രതീക്ഷിച്ചാലും അതു തെറ്റാണെന്നു സ്വയം വിശ്വസിച്ചിരുന്നു. വൈകാരികമായി ഒരാളോടു അടുപ്പം കാണിക്കുന്നതു ശരിയല്ലെന്നും അങ്ങനെ ഞാന്‍ ആഗ്രഹിച്ചാല്‍ അതു എന്റെ പ്രശ്‌നമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.പിന്നീട് എന്റെ രണ്ടു സുഹൃത്തുകളാണ് ഞാന്‍ ചെയ്തതില്‍ തെറ്റില്ലെന്നു പറഞ്ഞു മനസ്സിലാക്കി തന്നത്’ സംയുക്ത കൂട്ടിച്ചേര്‍ത്തു.
ആരെയും ഇതില്‍ തെറ്റു പറയാന്‍ സാധിക്കില്ലെന്നും അതു തനിക്കു വര്‍ക്കായില്ലെന്നു മാത്രമെ പറയാനാകുകയുളളൂ എന്നും സംയുക്ത പറഞ്ഞു. ഇപ്പോള്‍ ഒരു റിലേഷന്‍പ്പില്‍ തനിക്കു എന്താണ് വേണ്ടതെന്നു കൃത്യമായി അറിയാമെന്നും സംയുക്ത പറയുന്നു.
കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് .ബൂമറാങ്ക്, തമിഴ് ചിത്രം വാത്തി എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റു സംയുക്ത ചിത്രങ്ങൾ.