മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയ മുഖമാണ് നടി സംയുക്ത മേനോൻ. ഇപ്പോഴിതാ, ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കിടുകയാണ് താരം. പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരിക്കുകയാണ് സംയുക്ത.
മെൽബൺ റെഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 320 എൽഡിഐ എന്ന ഡീസൽ പതിപ്പാണ് സംയുക്ത വാങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. 53.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
Read more: 1.30 കോടിയുടെ ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ
പോപ് കോൺ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്തയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തത് ടൊവിനോ തോമസ് നായകനായ തീവണ്ടിയെന്ന ചിത്രത്തിലെ കഥാപാത്രമാണ്. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയ സംയുക്ത ചിത്രം.
കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുകയാണ് ഇപ്പോൾ. കന്നഡ ചിത്രം ഗാലിപേട്ട 2, തെലുങ്ക് ചിത്രം ഭീമ്‌ല നായക് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റു സംയുക്ത ചിത്രങ്ങൾ.