ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, മക്കൾക്കും ഭർത്താവ് അഖിലിനുമൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവൃത. ഇളയ മകൻ രുദ്രയെ നടക്കാൻ പഠിപ്പിക്കുകയാണ് സംവൃത. മൂത്തമകൻ അഗസ്ത്യയ്ക്ക് ഒപ്പം ഓടുന്ന സംവൃതയേയും ആണ് വീഡിയോയിൽ കാണാം.
Read more: നിയമപ്രകാരമുള്ള മുന്നറിയിപ്പ്, ആരും ഈ ഐറ്റം പരീക്ഷിക്കരുത്; സംവൃത പറയുന്നു
അടുത്തിടെ തന്റെ ഒമ്പതാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് സംവൃത പോസ്റ്റ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
ഇടക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സംവൃത ആരാധകരുമായി പങ്കുവക്കാറുണ്ട്.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.