Latest News

പുതിയ ചിത്രങ്ങളുമായി സംവൃത; എന്താ ഒരു ചിരിയെന്ന് ആരാധകർ

അടുത്തിടെയായിരുന്നു സംവൃതയുടെ ഒമ്പതാം വിവാഹവാർഷികം

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha onam, Samvritha Family Photo

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.

ഇപ്പോഴിതാ, പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. ഒരു റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ചിരിയോടെ ഡ്രിങ്ക്സുമായി ഇരിക്കുന്ന സംവൃതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

അടുത്തിടെ തന്റെ ഒമ്പതാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് സംവൃത പോസ്റ്റ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

Also read: സകുടുംബം ഓണാഘോഷം; ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്

ഇടക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സംവൃത ആരാധകരുമായി പങ്കുവക്കാറുണ്ട്.

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress samvritha latest insta photos

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com