scorecardresearch

അപൂർവ രോഗമല്ല, അമേരിക്കയിൽ പോയത് ട്രെയിനിംഗിന്: സാമന്തയുടെ മാനേജർ

അപൂർവ്വ ചർമ്മരോഗം ബാധിച്ച സാമന്ത അമേരിക്കയിൽ ചികിത്സയിൽ എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു

അപൂർവ്വ ചർമ്മരോഗം ബാധിച്ച സാമന്ത അമേരിക്കയിൽ ചികിത്സയിൽ എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു

author-image
Entertainment Desk
New Update
Samantha Ruth Prabhu, Citadel series, Samantha Ruth Prabhu health, Samantha Ruth Prabhu skin disease

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെന്നിന്ത്യൻ താരം സാമന്ത പ്രഭുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിസ്ഥാനരഹിതമായ നിരവധി കിംവദന്തികൾ ആണ് പ്രചരിക്കുന്നത്. അപൂർവ്വമായ ചർമ്മരോഗത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിൽ കഴിയുകയാണ് സാമന്ത എന്ന രീതിയിലാണ് വാർത്തകൾ പരന്നത്. തന്റെ പ്രോജക്റ്റുകളിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് സാമന്ത യുഎസിലേക്ക് പോയതിനു പിന്നാലെയായിരുന്നു ഈ പ്രചരണങ്ങൾ. എന്നാൽ ഗോസിപ്പിൽ സത്യമില്ലെന്ന് സാമന്തയുടെ മാനേജർ മഹേന്ദ്ര ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisment

തന്റെ വരാനിരിക്കുന്ന വെബ് സീരീസായ സിറ്റാഡലിന്റെ പരിശീലനത്തിനായാണ് സാമന്ത യുഎസിലേക്ക് പറന്നത്. റൂസോ ബ്രദേഴ്‌സ് പരമ്പരയുടെ ഇന്ത്യൻ പതിപ്പിൽ അഭിനയിക്കുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിലാണ് താരമെന്ന് മാനേജർ വ്യക്തമാക്കി.

“സിറ്റാഡലിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി കഠിനമായ പരിശീലനത്തിലാണ് സാമന്ത. തന്റെ കഥാപാത്രത്തിന്റെ ശാരീരിക അവസ്ഥയിലേക്ക് എത്തുന്നതിനായി അവൾ അവിടെ വളരെ കർശനമായ ഫിറ്റ്‌നസും ജീവിതശൈലിയും പിന്തുടരുന്നു. വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വിദഗ്‌ധരാണ് സാമന്തയെ പരിശീലിപ്പിക്കുന്നത്," സാമന്തയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ദി ഫാമിലി മാൻ സംവിധായകരായ രാജും ഡികെയും ചേർന്നാണ് സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫാമിലി മാന്റെ രണ്ടാം സീസണിൽ കേന്ദ്രകഥാപാത്രമായി സാമന്ത അഭിനയിച്ചിരുന്നു. സാമന്തയുമായി ചേർന്ന് രാജ്- ഡികെ ജോഡികളുടെ രണ്ടാമത്തെ പ്രൊജക്റ്റാണ് സിറ്റാഡൽ.

Advertisment

അതേസമയം, സാമന്ത അഭിനയിച്ച ശാകുന്തളം, ആക്ഷൻ ത്രില്ലർ ചിത്രമായ യശോദ എന്നിവ റിലീസിനൊരുങ്ങുകയാണ്. പുരാണകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശാകുന്തളം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: