അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ‘പ്രേമം’ എന്ന ചിത്രത്തിലെ ‘മലര്‍ മിസ്സി’ നെ പ്രേക്ഷകര്‍ക്ക് അത്രവേഗത്തിൽ മറക്കാനാവില്ല. നൈസർഗികമായ അഭിനയവും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായി സായ് പല്ലവി എന്ന നടിയുടെ ഉദയമായിരുന്നു അത്. പിന്നീട് കലി, അതിരന്‍ എന്ന സിനിമകളിലൂടെ സായ് പല്ലവി മലയാളികള്‍ക്കു കൂടുതല്‍ സുപരിചിതയായി മാറി. തമിഴ് സിനിമാലോകത്തും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സായ് പല്ലവി.
സിനിമ തിരക്കുകൾക്ക് അവധി നൽകി കുടുംബത്തോടൊപ്പം ഒരു യാത്രയിലാണ് സായ് പല്ലവി. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ‘ കുടുംബവും ഒന്നിച്ചുളള യാത്ര’ എന്ന അടിക്കുറിപ്പു നല്‍കിയാണ് ഷെയര്‍ ചെയ്തിട്ടുളളത്. കുടുംബത്തോടൊപ്പമുളള സായി പല്ലവിയുടെ സന്തോഷ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനുപമ പരമേശ്വരന്‍, റാഷി ഖന്ന എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ‘ ഗാര്‍ഗി’ യാണ് സായി പല്ലവിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നടി ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ച താരമാണ് സായി പല്ലവി.