scorecardresearch

ഇവളെ താഴെ വയ്ക്കാൻ മനസ്സ് വരുന്നില്ല: രേവതി

സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുകയായിരുന്നു രേവതി

ഇവളെ താഴെ വയ്ക്കാൻ മനസ്സ് വരുന്നില്ല: രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണവേദിയെ വികാരഭരിതമാക്കിയിരിക്കുകയാണ് നടി രേവതിയുടെ പ്രസംഗം. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അതു കൈയ്യില്‍ പിടിച്ചുകൊണ്ടു തന്നെയാണ് രേവതി പ്രസംഗതത്തിനായി എത്തിയത്. അതിനുളള കാരണവും രേവതി പറയുന്നുണ്ട്. നാല്‍പതു വര്‍ഷമായി താന്‍ സിനിമയില്‍ വന്നിട്ടെന്നും ആദ്യമായിട്ടാണ് ഇവള്‍ എന്നെ തേടിയെത്തുന്നതെന്നുമാണ് രേവതി പറഞ്ഞത്. അതുകൊണ്ട് ഈ പുരസ്‌കാരം തനിക്കു തന്നെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് രേവതി പറയുന്നു.

’39 വര്‍ഷമായി അഭിനയലോകത്തു വന്നിട്ട്. സംസ്ഥാന പുരസ്‌കാരം എനിക്കാണെന്നു അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ് അതുകൊണ്ട് ഇതു കാണാന്‍ അവര്‍ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു’ രേവതി പറഞ്ഞു.

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഭൂതകാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രേവതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. 1983 ല്‍ ‘ മാന്‍ വസനയ്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ രേവതി മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉള്‍പ്പെടെയുളള ഭാഷകളില്‍ അഭിനയിച്ചു. 1992 ല്‍ ‘ തേവര്‍ മകന്‍’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുളള ദേശീയ പുരസ്‌കാരം രേവതി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിനു പുമെ സംവിധാനത്തിലും രേവതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

52 – മത് സംസ്ഥാന അവാര്‍ഡ് വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് അരങ്ങേറിയത്.മികച്ച നടനുളള പുരസ്‌കാരം പങ്കിട്ട ബിജു മേനോനും , ജോജു ജോര്‍ജും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress revathy speech after recieving kerala state film awards