തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ പോകുന്ന ശശികലയെ വിമർശിച്ച് നടി രഞ്ജിനി. തമിഴ്നാട് ജനങ്ങൾക്കായാണ് താൻ ശബ്ദമുയർത്തുന്നതെന്നും ശശികല നടരാജനെ മുഖ്യമന്ത്രിയായി എങ്ങനെ അംഗീകരിക്കാൻ സാധിക്കുമെന്നും രഞ്ജിനി തന്റെ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു. അമ്മയുടെ ജോലിക്കാരിയെന്നല്ലാതെ മറ്റെന്തു യോഗ്യതയാണ് അവർക്കുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾ മണ്ടന്മാരാണെന്നാണോ മണ്ണാർഗുഡി മാഫിയ കരുതുന്നത്. ഈ പൈശാചിക നടപടിക്കെതിരെ തമിഴ്നാട് ജനങ്ങൾ ശബ്ദമുയർത്തണമെന്നു ഞാൻ അപേക്ഷിക്കുകയാണ്. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ് യുവാക്കളുടെ ശക്തി ലോകം മുഴുവൻ കണ്ടതാണ്. ഈ വിഡ്ഢിയെ പുറത്താക്കാനും ജനങ്ങൾ ശക്തി കാട്ടണമെന്നും രഞ്ജിനി പറയുന്നു.

എംജിആറാണ് എഐഎഡിഎംകെ സ്ഥാപിച്ചത്. അദ്ദേഹം നല്ലൊരു നടനും മുഖ്യമന്ത്രിയുമയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം അമ്മ അധികാരം ഏറ്റെടുത്തു. നല്ല രീതിയിൽ ഭരണം നടത്തി. ക്രിമിനലായ ശശികല മുഖ്യമന്ത്രിയാകുന്നതിനെ തമിഴ് ജനങ്ങൾ തടയണം. എഐഎഡിഎംകെയെ രക്ഷിക്കണം. മുഖ്യമന്ത്രിയാകുന്നതിനു ചില ഗുണങ്ങളും അനുഭവ പരിചയവും വേണം. അമ്മയുടെ അവസാന നാളുകളിൽ എല്ലാവരെയും ശശികല അമ്മയിൽനിന്നും അകറ്റിനിർത്തി. ദൈവത്തിനുമാത്രമേ ഇനി തമിഴ്നാടിനെ രക്ഷിക്കാനാവൂവെന്നും രഞ്ജിനി ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്.
capture

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook