Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

നടി റെബ മോണിക്ക ജോൺ വിവാഹിതയായി

കഴിഞ്ഞ ഫെബ്രുവരിയിൽ റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ തന്റെ പ്രണയം പറഞ്ഞത്

reba monica john,reba monica john marriage, ie malayalam

നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ജോമോൻ ജോസഫ് ആണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന് ശേഷം ബാം​​ഗ്ലൂർ ലീല പാലസിൽ റിസപ്ഷനും നടത്തിയിരുന്നു. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

reba monica john,reba monica john marriage, ie malayalam
reba monica john,reba monica john marriage, ie malayalam
reba monica john,reba monica john marriage, ie malayalam

കഴിഞ്ഞ ഫെബ്രുവരിയിൽ റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ തന്റെ പ്രണയം പറഞ്ഞത്. പ്രണയാഭ്യർത്ഥന റെബ സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വർഷം തികയും മുൻപേയാണ് ഇരുവരും ഒന്നായിരിക്കുന്നത്.

2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ അഭിനയത്തിലേക്ക് എത്തിയത്. ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’, മിഖായേൽ, ഫൊറൻസിക് എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. തമിഴ്, കന്നഡ ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വിജയ് ചിത്രം ബിഗിലിൽ ഒരു പ്രധാന വേഷം റെബ ചെയ്തിരുന്നു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം.

Read More: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress reba monica john sharing marriage photos

The moderation of comments is automated and not cleared manually by malayalam.indianexpress.com