ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് നടി രഞ്ജിനി. ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ടാനവും തകര്‍ക്കുകയാണെന്ന് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

‘ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണം. അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാന്‍ എന്റെ ഒപ്പം ആരെല്ലാമുണ്ടാകു,’മെന്നും രഞ്ജിനി ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും കുറിപ്പിനൊപ്പം രഞ്ജിനി ചേര്‍ത്തിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂര്‍ത്തിയാക്കിയ ശേഷം വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടപ്പോള്‍ അയ്യപ്പന്റെ ബ്രഹ്മചര്യം സ്ത്രീകളുടെ ഉത്തരവാദിത്തമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook