scorecardresearch

രോ​ഗം ബാധിച്ചിട്ട് 11 ദിവസം, ഇതൊരു വില്ലനാണ്, എല്ലാ ഊർജവും ചോർത്തിയെടുത്തു: രചന നാരായണൻകുട്ടി

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rachana Narayanankutty Dengue Fever, Rachana Narayanankutty health updates, Dengue fever symptoms, Dengue fever updates

Rachana Narayanankutty

മഴക്കാലമായതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുകയാണ്. ഡെങ്കിപ്പനിയ്ക്ക് എതിരെ കരുതലെടുക്കണമെന്ന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഡെങ്കിപ്പനി നിസ്സാരക്കാരനല്ലെന്നും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പു നൽകുകയാണ് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് താരമിപ്പോൾ.

Advertisment

"എനിക്ക് വയ്യാതായിട്ട് ഇന്ന് ഇത് 11-ാം ദിവസമാണ്. 90 ശതമാനം രോ​ഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ്. ഡെങ്കി ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും നന്നായി ശ്രദ്ധിക്കൂ… രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്…ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം, എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന്, എങ്കിലും ശ്രദ്ധിക്കൂ.

എന്റെ കഥ വളരെ ദീർഘമേറിയതായതിനാൽ അതു വിവരിക്കുന്നില്ല, പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കി ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ‌ ചിത്രങ്ങൾ ഈ മാസം ഒൻ‌പതാം തീയതി പകർത്തിയതാണ്, അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല," രചന കുറിച്ചു.

Advertisment

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. നിരവധി പേരാണ് ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളില്‍ എത്തുന്നത്. ശരാശരി 15 പേർ വീതം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജുകളില്‍ എത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ. രണ്ടാഴ്ചയ്ക്കുള്ളിലെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുത്തിട്ടുണ്ട്.

Dengue Fever Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: