scorecardresearch

65 വർഷം പഴക്കമുള്ള സാരിയുടെയും ഓട്ടോ ഡേറ്റ് നൈറ്റിന്റെയും കഥ; ചിത്രങ്ങളുമായി പ്രിയങ്ക

65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള സാരിയിൽ വെള്ളി നൂലുകളും ഖാദി സിൽക്കിൽ ഗോൾഡ് ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് പ്രിയങ്കയുടെ ഡ്രസ്സൊരുക്കിയത്

65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള സാരിയിൽ വെള്ളി നൂലുകളും ഖാദി സിൽക്കിൽ ഗോൾഡ് ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് പ്രിയങ്കയുടെ ഡ്രസ്സൊരുക്കിയത്

author-image
Entertainment Desk
New Update
Priyanka Chopra, Nick Jonas, Priyanka, Nick, Priyanka Nick photo

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും മുംബൈ ദിനങ്ങൾ ആഘോഷമാക്കുകയാണ്. മകൾ മാൾട്ടി മേരിക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തിയത്. മുംബൈയിൽ നടന്ന എൻഎംഎസിസിയുടെ ഉദ്ഘാടന ചടങ്ങിലും പ്രിയങ്കയും നിക്കും പങ്കെടുത്തു.

Advertisment

നിക്കിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പ്രിയങ്ക തന്റെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഗാല നൈറ്റിനെത്തിയതായിരുന്നു പ്രിയങ്കയും നിക്കും. "എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വ്യക്തിയ്ക്ക് ഒപ്പം ഒരു ഡേറ്റ് നൈറ്റ്," എന്നാണ് പ്രിയങ്ക കുറിച്ചത്.

ഗാല നൈറ്റിന് പ്രിയങ്ക അണിഞ്ഞ ഡ്രസ്സും ഏറെ ശ്രദ്ധ നേടി. തന്റെ വസ്ത്രമൊരുക്കിയ ഡിസൈനർ എമി പട്ടേലിന് നന്ദി പറയാനും പ്രിയങ്ക മറന്നില്ല. "എല്ലായ്‌പ്പോഴുമെന്ന പോലെ നിങ്ങളുടെ അതിശയകരമായ സഹകരണത്തിന് നന്ദി. മോഡേൺ ട്വിസ്റ്റുള്ള ഒരു അപ്സൈക്കിൾഡ് വിന്റേജ് ലുക്ക് ധരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് എന്റെ വസ്ത്രം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംയോജനമായിരുന്നു, എന്നെ പോലെ തന്നെ! ഇന്ത്യൻ കലയും ഫാഷനും ആഘോഷിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായൊരു കഥയുമായി ഈ കരകൗശല സൗന്ദര്യം സൃഷ്ടിച്ചതിന് നന്ദി, അമിത് അഗർവാൾ.”

"65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരിയിൽ വെള്ളി നൂലുകളും ഖാദി സിൽക്കിൽ ഗോൾഡ് ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സജ്ജീകരിച്ചിരിക്കുന്ന ഇക്കത് നെയ്ത്തിന്റെ ഒമ്പത് നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വൻസ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായി ജോഡിയാക്കിയിരിക്കുന്നു. അമിതിനും നിങ്ങളുടെ പ്രതിഭാധനരായ ടീമിനും നന്ദി."

Advertisment

"ഇന്ത്യൻ ഫാഷൻ ചരിത്രത്തിന്റെ അവിശ്വസനീയമായ പ്രദർശനം സൃഷ്ടിച്ചതിന് നിത അംബാനിക്കും ഇഷയ്ക്കും അഭിനന്ദനങ്ങൾ. ഈ അതിമനോഹരമായ സ്ഥലത്തെ ചൊല്ലിയും ഇന്ത്യൻ കലയെയും രൂപകൽപ്പനയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതയിലും അഭിമാനിക്കുന്നു,” പ്രിയങ്ക പറഞ്ഞു.

Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: