Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അസാധു; അവകാശ വാദവുമായി മുൻഭാര്യ രംഗത്ത്

“നിയമപരമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ്. വിവാഹമോചനത്തിന് പോലും​ ഇതുവരെ അപേക്ഷിച്ചിട്ടില്ല,” മുസ്തഫയുടെ ആദ്യഭാര്യ പറയുന്നു

Priyamani, Priyamani husband, Mustafa, Priyamani marriage, Priyamani wedding, Ayesha, Priyamani films, narappa, The Family Man,

നാലു വർഷം മുൻപായിരുന്നു ഇവന്റ് ഓർഗനൈസറായ മുസ്തഫ രാജുമായുള്ള പ്രിയാമണിയുടെ വിവാഹം. ഇപ്പോഴിതാ, പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന അവകാശവാദവുമായി മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണ്. വളരെക്കാലമായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും താനും മുസ്തഫയും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നാണ് മുസ്തഫയുടെ ആദ്യഭാര്യ ആയിഷ അവകാശപ്പെടുന്നത്.

“നിയമപരമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ്. അതിനാൽ മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് പോലും ഇതുവരെ അപേക്ഷിച്ചിട്ടില്ല. പ്രിയമണിയെ വിവാഹം കഴിക്കുമ്പോൾ താൻ ഒരു ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയിൽ പ്രഖ്യാപിക്കുകയായിരുന്നു,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിഷ പറയുന്നു. മുസ്തഫയുമായുള്ള വിവാഹത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്.

തന്റെ മേലുള്ള ആരോപണങ്ങൾ വ്യാജമാണെന്നാണ് ഈ വിഷയത്തിൽ മുസ്തഫയുടെ പ്രതികരണം. മക്കളുടെ ആവശ്യങ്ങൾക്കായി പതിവായി താൻ പണം നൽകുന്നുണ്ടെന്നും ഇത് തന്നിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും മുസ്തഫ പറുന്നു. “2017ലാണ് ഞാനും പ്രിയാമണിയും വിവാഹിതരാവുന്നത്, ഇത്രനാൾ ആയിഷ എന്തുകൊണ്ട് മിണ്ടാതിരുന്നു?” എന്നാണ് മുസ്തഫയുടെ ചോദ്യം.

മുസ്തഫയ്ക്കും പ്രിയാമണിയ്ക്കും എതിരെ ആയിഷ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read more: ഷാരൂഖ് തന്ന ആ പണം ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്: പ്രിയാമണി പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress priyamani marriage to mustafa raj invalid sued by his first wife

Next Story
‘വിശേഷ’മൊന്നും ഇല്ലന്നേ; ഗോസിപ്പുകള്‍ക്ക് സോനം കപൂറിന്റെ മറുപടിsonam kapoor, sonam kapoor pregnancy rumours, anand ahuja, anil kapoor, sonam kapoor back from london, sonam kapoor back to mumbai, blind, covid-19 travel restrictions
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express