ലക്ഷ്മി നായരെ വിമർശിച്ച് നടിയും അവതാരകയുമായ പാർവതി. അധ്യാപനം മരിക്കുന്നവരെ തുടരുന്ന ഒരു കർമമാണ്. നിത്യ ഉപാസനയാണ്. അധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാനാണെന്നും പാർവതി ഫെയ്സ്ബുക്കിലൂടെ ചോദിച്ചു. ടീച്ചറെ എന്ന് ഒരു വിദ്യാർഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ് ആ തൊഴിലിനു നാം പ്രാപ്തരാവുന്നതെന്നും പാർവതി പറഞ്ഞു.

നിങ്ങളുടെ ഭക്ഷണം പുളിച്ചുപോയിരിക്കുന്നു, പാചകം നിർത്തൂ എന്നു ലക്ഷ്മി നായർക്കെതിരെ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പോടെയാണ് പാർവതി തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

പാർവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“Recipe has gone sour..stop cooking”- B unnikrihnan.
സത്യം, നീതി,ധർമ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദർശികളാകണം അദ്ധ്യാപകർ. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങൾ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്ക്കരിച്ച് അറിവിലൂടെ അറിവായി മാറാൻ പ്രേരിപ്പിക്കുന്ന മാർഗ്ഗദർശികളാണ് അദ്ധ്യാപകർ. കാമം പ്രണയം പോലുള്ള കാര്യങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ സ്വാഭാവികം. അങ്ങനെയുള്ള ഘട്ടങ്ങളിൽ ചിന്തയുടെ മൂർച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി മാറണം അദ്ധ്യാപകർ. ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിർഭയരാക്കുന്ന ശക്തികളാകണം അദ്ധ്യാപകർ. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകർ. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കർമ്മമാണ്. നിത്യ ഉപാസനയാണ്.
അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാൻ!??! ടീച്ചറെ എന്ന് ഒരു വിദ്യാർത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന്ന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ