യുവനടിമാരിൽ ശ്രദ്ധേയായ പാർവതി നമ്പ്യാർ വിവാഹിതയാവുന്നു. വരൻ വിനീത് മേനോൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതി ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പാർവതി പങ്കു വച്ചു.
ഇന്ന് എന്റെ ലൈഫിലെ പ്രധാനപ്പെട്ടൊരു ദിവസമാണ്. എൻഗേജ്മെന്റാണ്. എല്ലാവരോടും പറയാനാണ് ലൈവിൽ വന്നത്. എല്ലാവരുടെയും പ്രാർത്ഥന വേണം,” എൻഗേജ്മെന്റിനു മുൻപ് ലൈവിലെത്തി പാർവതി പറഞ്ഞു.
രഞ്ജിത്ത്- ബിജുമേനോൻ ചിത്രം ‘ലീല’യിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച പാർവതി ലാൽ ജോസ് ചിത്രം ‘ഏഴ് സുന്ദരരാത്രികളി’ലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘പുത്തൻപണം’, ‘സത്യ’, ‘മധുരരാജ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. ജയറാം നായകനായ ‘പട്ടാഭിരാമൻ’ ആണ് ഒടുവിൽ പാർവതി അഭിനയിച്ച ചിത്രം.
താരവിവാഹങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ഞായറാഴ്ചയായിരുന്നു ഇന്നലെ. നടൻ അനൂപ് ചന്ദ്രന്റെയും സിദ്ധാർത്ഥ് ഭരതന്റെയും വിവാഹവും ഇന്നലെയായിരുന്നു. സംവിധായകന്‍ ഭരതന്റേയും നടി കെ പി എസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം.
അനൂപ് ചന്ദ്രന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു. ലക്ഷ്മി രാജഗോപാൽ ആണ് വധു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്.
Read more: നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി- ചിത്രങ്ങൾ