/indian-express-malayalam/media/media_files/2025/11/20/actress-parvathi-nambiar-pregnancy-2025-11-20-15-26-27.jpg)
അധികം സിനിമകളിൽ​ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതയായ മുഖമാണ് പാർവതി നമ്പ്യാരുടേത്. അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി ഇപ്പോൾ. നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചാണ് പാര്‍വതി പ്രെഗ്നൻസി അനൗൺസ് ചെയ്തിരിക്കുന്നത്.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
‘ഒരു ആത്മാവ് ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു, ഞങ്ങൾ അനുഗ്രഹീതരാകുന്നു’പാർവതി കുറിച്ചു.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
വിവാഹം കഴിഞ്ഞ്​ അഞ്ചാമത്തെ വർഷമാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കുന്നത്. 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ
രഞ്ജിത്ത്- ബിജുമേനോൻ ചിത്രം 'ലീല'യിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച പാർവതി ലാൽ ജോസ് ചിത്രം 'ഏഴ് സുന്ദരരാത്രികളി'ലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 'പുത്തൻപണം', 'സത്യ', 'മധുരരാജ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. ജയറാം നായകനായ 'പട്ടാഭിരാമൻ' ആണ് ഒടുവിൽ പാർവതി അഭിനയിച്ച ചിത്രം.
Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us