ഒറ്റ സിനിമകൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് നൂറിന്‍ ഷെരീഫ്. സമൂഹമാധ്യമങ്ങളിലും നൂറിന്‍ വലിയ ശ്രദ്ധാകേന്ദ്രമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധം  കഴിഞ്ഞ ദിവസം നൂറിൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും നടന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി നൂറിൻ ഷെരീഫ്.

താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്ന ചിത്രവും അതിനൊപ്പം കുറിച്ചിരിക്കുന്ന വാക്കുകളാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കോര്‍ത്തു പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. ‘എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൂറിൻ ഷെരീഫ് കുറിച്ചു.

Read Also: നടി നൂറിന്‍ ഷെരീഫിനു മൂക്കിന് ഇടിയേറ്റു; പൊട്ടിക്കരഞ്ഞ് താരം

ആർക്കൊപ്പമുള്ള ചിത്രമാണ് നൂറിൻ പങ്കുവച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായി അതോടെ ആരാധകർ. നിരവധി പേരാണ് നൂറിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ, ആരാണ് തന്റെ പ്രണയനായകനെന്ന് നൂറിൻ വെളിപ്പെടുത്തിയില്ല.

 

View this post on Instagram

 

Alhamdulillah Happy to have you in my life.superexcited to tell the whole world about us

A post shared by Noorin Shereef | نوير شريف (@noorin_shereef_) on

സിനിമ രംഗത്തു നിന്നുള്ളവരും ഇതേ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ‘കമ്മിറ്റഡായോ’ എന്ന് അഞ്ജലി അമീര്‍ കമന്റിലൂടെ ചോദിച്ചത്. എന്നാല്‍ ഇതിന് നൂറിൻ നൽകിയിരിക്കുന്ന മറുപടി ഒരു സ്‌മെെലി മാത്രമാണ്. എല്ലാവിധ ആശംസകളും നേരുന്നതായി സംവിധായകൻ ഒമർ ലുലു കമന്റ് ചെയ്‌തു. വിവാഹത്തെ കുറിച്ചാണോ നൂറിൻ പറഞ്ഞിരിക്കുന്നതെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ലായിരുന്നു. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്റെ പ്രണയനായകനെ നൂറിൻ വെളിപ്പെടുത്തുമെന്ന വിശ്വാസത്തിൽ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

Read Also: വന്നയുടന്‍ സിക്‌സർ; ആരാധകരെ നിരാശരാക്കി അതേ വേഗത്തില്‍ മടക്കം, വീഡിയോ,എന്നാലും ഞങ്ങളുടെ സഞ്ജു!!

എന്നാൽ, കാത്തിരുന്ന ആരാധകരെയെല്ലാം അമ്പരപ്പിച്ച് നൂറിൻ ആ രഹസ്യം വെളിപ്പെടുത്തി. താൻ പങ്കുവച്ച ചിത്രത്തിലെ കെെകൾ ‘ഫെയ്‌ക്ക്’ ആയിരുന്നു എന്ന് നൂറിൻ പുതിയ പോസ്റ്റിലൂടെ പറയുന്നു. ‘തെറ്റിദ്ധരിച്ച’ എല്ലാ ആരാധകർക്കും നൂറിൻ നൽകിയ മറുപടി ഇങ്ങനെ: ഞാൻ ഞാൻ ആയിരിക്കുന്നതിൽ സന്തോഷിക്കുന്ന വ്യക്തിയാണ്. ഞാൻ ഇപ്പോഴും എന്നെ തന്നെയാണ് സ്‌നേഹിക്കുന്നത്. അക്കാര്യം ലോകം മുഴുവൻ പറയുന്നതിൽ വലിയ സന്തോഷമുണ്ട്”. ‘ഫെയ്ക്ക് ഹാൻഡ് മെയ്‌ക്കപ്പ്’ ആണ് താൻ നടത്തിയതെന്ന് നൂറിൻ വെളിപ്പെടുത്തുന്നു.

ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഒമർ ലുലു ചിത്രം ‘ധമാക്ക’യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത്. എന്നാൽ, നിരവധി പേരാണ് ആ വീഡിയോ യുട്യൂബിൽ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook