Latest News

നിങ്ങൾ ട്വിൻസ് ആണോ?; നിത്യയോട് ആരാധകർ

മകൾക്കൊപ്പമുള്ള വീഡിയോയുമായി നിത്യ

nithya das, nithya das daughter, nithya das video, nithya das family, നിത്യ ദാസ്, nithya das viral dance, വൈറൽ ഡാൻസ്, lockdown

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന.

മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ ട്വിൻ സിസ്റ്റേഴ്സ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.

Read more: അമ്മയുടെ തനിപ്പകർപ്പ്; മകൾക്കൊപ്പം കിടിലൻ ഡാൻസുമായി നിത്യ ദാസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress nithya das shares with her daughter video

Next Story
ലോകം തലകീഴായി കാണാനെന്തു രസം; യോഗാമുറയുമായി താരപത്നിAllu Arjun, Sneha Reddy yoga, Allu Arjun wedding anniversary, Allu Arjun wife, Allu Arjun family, sneha reddy, Allu Arjun love story, Allu Arjun sneha reddy photos, അല്ലു അർജുൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com