വി ആര് ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ താഹ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് കോമഡി ചലച്ചിത്രമാണ് ‘ ഈ പറക്കും തളിക’. മലയാളികള്‍ക്കു എത്ര കണ്ടാലും മതി വരാത്ത ഈ ചിത്രത്തില്‍ ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകന് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. പറക്കും തളികയുടെ രണ്ടാം ഭാഗം വരുന്നോയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ആസ്വാദകര്‍ക്കിടയില്‍ ഉയര്‍ന്നുത്.
നിത്യ മേനോന് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ദിലീപുമൊന്നിച്ച് നില്ക്കുന്ന ചിത്രം പോസ്റ്റു ചെയ്തതാണ് ഈ സംശയങ്ങളെല്ലാം ഉയരാന്‍ കാരണമായത്. ’21 വര്‍ഷങ്ങള്‍ക്കു ശേഷം ബാസന്തി ഉണ്ണിയേട്ടനും കണ്ടുമുട്ടുന്നു’ എന്നതാണ് ആരാധകരുടെ ഭാഗത്തു നിന്നു വരുന്ന കമന്റുകള്‍. ചിത്രത്തിലെ എവര്‍ഗ്രീന്‍ സംഭാഷണങ്ങളും ഫൊട്ടൊയ്ക്കു താഴെ നിറയുന്നുണ്ട്. സംവിധായകനും നടനുമായ ജോണി ആന്റണിയ്ക്കൊപ്പമുളള ചിത്രങ്ങളും നിത്യ പങ്കുവച്ചിട്ടുണ്ട്.


സീ കേരളത്തില്‍ സംപ്രേഷണം ആരംഭിക്കുന്ന ഫാമിലി ഷോയുടെ ഭാഗമായാണ് ഇരുവരും ഒന്നിച്ചെത്തിയത്. റാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ വോയിസ് ഓഫ് സത്യനാഥന്’, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഡി147’ എന്നു താത്കാലിതമായി പേരു നല്‍കിയിരിക്കുന്ന ചിത്രം എന്നിവയുടെ തിരക്കിലാണിപ്പോള്‍ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഷെയര്‍ ചെയ്യുന്ന റീല്‍സുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.