നടി നിത്യദാസും മകൾ നൈനയും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം നൈനയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നിത്യ. ഒരു പോലുള്ള ഡ്രസ്സാണ് ഇരുവരും ധരിച്ചിരിക്കുന്നത്. രണ്ടുപേരും സിസ്റ്റേഴ്സ് പോലുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.
2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.