Latest News

മകൾക്കൊപ്പം തകർപ്പൻ നൃത്തച്ചുവടുകളുമായി നിത്യദാസ്; ഇതിലാരാ മകളെന്ന് ആരാധകർ

മകൾ നൈനക്കൊപ്പമുള്ള നിത്യയുടെ വീഡിയോ ശ്രദ്ധ നേടുന്നു

nithya das, nithya das daughter, nithya das video, Onam, Param Sundari, nithya das family, നിത്യ ദാസ്, nithya das viral dance

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കൗമാരക്കാരിയായ മകൾ നൈനക്കൊപ്പമുള്ള നിത്യയുടെ വീഡിയോകൾ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.

ഇതിൽ അമ്മയാരാ, മകളാരാ?, സഹോദരിമാരെ പോലെയുണ്ടല്ലോ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

Also read: സകുടുംബം ഓണാഘോഷം; ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress nithya das dance with daughter video

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com