നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ; വീഡിയോ

സ്റ്റാർ മാജിക് ഷൂട്ടിനിടയിൽ കണ്ടുമുട്ടിയതായിരുന്നു നവ്യയും നിത്യയും

nithya das, Navya Nair, നവ്യ നായർ, Nithya Das Navya Nair, nithya das daughter, nithya das video, Onam, Param Sundari, nithya das family, നിത്യ ദാസ്, nithya das viral dance

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, മകൾ നൈനയ്ക്കും നവ്യ നായർക്കും ഒപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ. സ്റ്റാർ മാജിക് ഷൂട്ടിനിടയിൽ കണ്ടുമുട്ടിയതായിരുന്നു നവ്യയും നിത്യയും.

ഏതാനും ദിവസങ്ങൾ മുൻപ് ‘പരം സുന്ദരി’ എന്ന ട്രെൻഡിങ് ഗാനവുമായി നിത്യയും മകളും എത്തിയിരുന്നു.

Also read: നിങ്ങൾ ട്വിൻസ് ആണോ?; നിത്യയോട് ആരാധകർ

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress nithya das dance with daughter navya nair video

Next Story
കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രങ്ങൾBindu Paniker, Bindu Paniker daughter, Bindu Paniker daughter Kalyani photos, Bindu paniker family, Bindu Paniker sai kumar, ബിന്ദു പണിക്കർ, സായ് കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com