വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നടി നിത്യ ദാസ് സജീവമാണ്. മകൾ നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോയാണ് നിത്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാൻസ്.
Read Also: ശിൽപ്പയുടെയും രാജ് കുന്ദ്രയുടെയും ലക്ഷ്വറി വീടിനകത്തെ കാഴ്ചകൾ; ചിത്രങ്ങൾ കാണാം
‘മഴ വരുന്നതിനു മുൻപേ ഡാൻസ് തീർക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് നിത്യ വീഡിയോ ഷെയർ ചെയ്തിട്ടുളളത്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവുമുളളത്. വീടിന്റെ ടെറസിൽ വച്ചാണ് ഡാൻസ് വീഡിയോ ഷൂട്ട് ചെയ്തിട്ടുളളത്. അമ്മയെയും മകളെയും അഭിന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.