1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നിക്കി ഗൽറാണി വിവാഹിതയായി. തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് വരൻ.
മാർച്ച് 24നായിരുന്നു തെന്നിന്ത്യൻ നടനായ ആദിയുമായുള്ള നിക്കിയുടെ വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
2006ൽ പുറത്തിറങ്ങിയ ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദി ആദ്യമായി അഭിനയിച്ചത്. 2009ൽ ഇറങ്ങിയ ഈറം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദി നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഭിനയിച്ചു.
Also Read: ഞങ്ങൾ ഒരുമിച്ച് ഈ യാത്ര ആരംഭിക്കുന്നു; വിവാഹിതരാവാൻ ഒരുങ്ങി നിക്കിയും ആദിയും