നടി നിഖില വിമലിന്റെ പിതാവും ആദ്യകാല സിപിഐ (എംഎൽ) നേതാവുമായ എം ആർ പവിത്രൻ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. കോവിഡ് ബാധയെത്തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച സ്വദേശമായ തളിപ്പറമ്പ് തൃച്ചമ്പലത്ത് നടക്കും.

കലാമണ്ഡലം വിമല ദേവിയാണ് ഭാര്യ. രണ്ടാമത്തെ മകളാണ് നിഖില. മൂത്ത മകൾ അഖില ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ തിയറ്റർ ആർട്സിൽ റിസർച്ച് സ്കോളറാണ്.

സ്റ്റാറ്റിറ്റിക്കൽ വകുപ്പിൽനിന്ന് വിരമിച്ച എംആർ പവിത്രൻ ആലക്കോട് രായരോം യുപി സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. സിആർസി സിപിഐ (എംഎൽ) മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സാംസ്കാരികവേദിയുടെ സജീവ പ്രവർത്തകനുമായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ടതോടെയാണ് അധ്യാപകജോലി നഷ്ടപ്പെട്ടത്. പിന്നീടാണ് സ്റ്റാറ്റിറ്റിക്കൽ വകുപ്പിൽ ജോലി ലഭിച്ചത്.

2015ൽ ഇറങ്ങിയ “ലൗ 24×7” എന്ന സിനിമയിലൂടെയാണ് നിഖില വിമൽ ശ്രദ്ധിക്കപ്പെടുന്നത്. 2009ൽ “ഭാഗ്യദേവത” എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. മലയാളത്തിൽ “ഒരു യമണ്ടൻ പ്രേമകഥ”, “ഞാൻ പ്രകാശൻ”, “അരവിന്ദന്റെ അതിഥികൾ”,” അഞ്ചാം പാതിര”, ” മേരാ നാം ഷാജി” എന്നീ ചിത്രങ്ങളിലും നിഖില അഭിനയിച്ചു.

തമിഴിൽ “വെട്രിവേൽ”, “കിഡാരി”, “പഞ്ചുമിട്ടായ്”, “തമ്പി”, “ഒൻപതു കിഴി സമ്പത്ത്” എന്നീ ചിത്രങ്ങളിലും തെലുങ്കിൽ “ഗായത്രി”, “മേഡ മീഡ അഭായി” എന്നീ ചിത്രങ്ങളിലും നിഖില അഭിനയിച്ചിട്ടുണ്ട്.

Read More:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook