ദുബായിൽ ആയിരുന്നു നയൻതാരയുടെയും കാമുകൻ വിഘ്നേഷ് ശിവന്റെയും ഈ വർഷത്തെ ന്യൂ ഇയർ ആഘോഷങ്ങൾ. ബുർജ് ഖലീഫയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഇരുവരും സാക്ഷിയായി. ഇതിന്റെ മനോഹരമായൊരു വീഡിയോയും വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കൗണ്ട് ഡൗണിനു ശേഷം ബുർജ് ഖലീഫയിൽ 2022 എന്നു തെളിയുമ്പോൾ നയൻതാരയെ ചേർത്തു പിടിക്കുന്ന വിഘ്നേഷിനെ വീഡിയോയിൽ കാണാം.
തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം നയൻതാര- വിഘ്നേഷ് ജോഡികളുടെ വിവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.