scorecardresearch

ഇരട്ടക്കുട്ടികളുടെ അമ്മ; സന്തോഷം പങ്കുവച്ച് നമിത

ഭർത്താവിനും ഇരട്ടക്കുട്ടികൾക്കുമൊപ്പമുള്ള വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് നമിത ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്

ഇരട്ടക്കുട്ടികളുടെ അമ്മ; സന്തോഷം പങ്കുവച്ച് നമിത

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ, ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷം പങ്കുവയ്ക്കുകയാണ് നമിത.

രണ്ടും ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്. മക്കൾക്കും ഭർത്താവ് വീരേന്ദ്ര ചൗധരിയ്ക്കും ഒപ്പമുള്ള വീഡിയോയും നമിത ഷെയർ ചെയ്തിട്ടുണ്ട്.

” ഹരേ കൃഷ്ണ! ഈ ശുഭവേളയിൽ ഞങ്ങളുടെ സന്തോഷവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവർക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ ഗർഭകാല യാത്രയി കൂട്ടായതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ​​ഭുവനേശ്വരിയുടെ ടീമിനോടും ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു,” നമിത കുറിച്ചു.

2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. കുറച്ചുനാളുകൾക്ക് മുൻപ് താൻ അമ്മയാകുന്നു എന്ന സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ നമിത പങ്കുവച്ചിരുന്നു. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചത്.

വിവാഹശേഷം നമിത സിനിമയിൽ നിന്നെല്ലാം വിട്ടു നിന്നിരുന്നു. മോഹൻലാൽ നായകനായ വൈശാഖ് ചിത്രം പുലിമുരുകൻ ആണ് നമിത അവസാനമായി അഭിനയിച്ച മലയാളം സിനിമ. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress namitha blessed with twin baby boys

Best of Express