scorecardresearch
Latest News

നമിതയുടെ ബേബി ഷവർ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ

നമിതയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

Namitha photos

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ, നമിതയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

കൊറിയോഗ്രാഫറായ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്. സാരിയിൽ അതിസുന്ദരിയായാണ് നമിതയെ ചിത്രങ്ങളിൽ കാണാനാവുക.

2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. കുറച്ചുനാളുകൾക്ക് മുൻപ് താൻ അമ്മയാകുന്നു എന്ന സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ നമിത പങ്കുവച്ചിരുന്നു. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചത്.

വിവാഹശേഷം നമിത സിനിമയിൽ നിന്നെല്ലാം വിട്ടു നിന്നിരുന്നു. മോഹൻലാൽ നായകനായ വൈശാഖ് ചിത്രം പുലിമുരുകൻ ആണ് നമിത അവസാനമായി അഭിനയിച്ച മലയാളം സിനിമ. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Also Read: ഐഐഎഫ്എ അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യയും അഭിഷേകും; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress namitha baby shower see photos