scorecardresearch

കണ്മണിയെ വരവേൽക്കാനൊരുങ്ങി മൈഥിലി; വളക്കാപ്പ് ചിത്രങ്ങൾ

‘ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Mythili, Actress, Photo

തിരുവോണദിനത്തിലാണ് ജീവിതത്തിലെ വലിയൊരു സന്തോഷം നടി മൈഥിലി ആരാധകരുമായി പങ്കുവച്ചത്. “ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,” എന്നാണ് ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് മൈഥിലി കുറിച്ചത്.

‘ചട്ടമ്പി’ എന്ന ചിത്രത്തിൻെറ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം സന്തോഷവതിയായി നിൽക്കുന്ന മൈഥിലിയെ ചിത്രങ്ങളിൽ കാണാം.’ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress mythili valakaappu photos goes viral

Best of Express