scorecardresearch

പൗർണമി ദിനത്തിൽ ജനിച്ച പൊന്നോമന; മകന്റെ ചിത്രങ്ങളുമായി മൈഥിലി

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മൈഥിലി

Mythili, Actress, Family

ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിശേഷം മൈഥിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘നീൽ സമ്പത്ത്’ എന്നാണ് മകനു പേര് നൽകിയിരിക്കുന്നത്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മൈഥിലി. “പുതിയൊരു ലോകത്തേക്ക് സ്വാഗതം നീൽ സമ്പത്ത്. ഒരു പൗർണമി ദിവസമാണ് അവന്റെ ജനനം. നീൽ എന്നത് ഒരു ഐറിഷ് പേരും. വിജയം, മേഘം എന്നിവയാണ് അർത്ഥങ്ങൾ”എന്നാണ് ചിത്രങ്ങൾക്കൊപ്പം മൈഥിലി കുറിച്ചത്.

2022 ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress mythili shares photo with son and family naming ceremony