scorecardresearch
Latest News

‘നിന്റെ ഹൃദയമിടിപ്പുകള്‍ ഞാന്‍ അറിയുന്നു’; നിറവയറിലുളള ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി മൈഥിലി

പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു

‘നിന്റെ ഹൃദയമിടിപ്പുകള്‍ ഞാന്‍ അറിയുന്നു’; നിറവയറിലുളള ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി മൈഥിലി

തിരുവോണദിനത്തിലാണ് ജീവിതത്തിലെ വലിയൊരു സന്തോഷം നടി മൈഥിലി ആരാധകരുമായി പങ്കുവച്ചത്. “ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,” എന്നാണ് ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് മൈഥിലി കുറിച്ചത്.

മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രം ചട്ടമ്പി കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയിരുന്നു.ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.മൈഥിലിയുടെ ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞെ ആദ്യ മുതല്‍ക്കെ ഞാന്‍ നിന്നെ ഒരുപ്പാടു സ്‌നേഹിച്ചിരുന്നു. എന്റെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന കുഞ്ഞ് അത്ഭുതമാണ് നീ. ഓരോ ദിവസം നിന്നെ ഞാന്‍ അറിയിന്നുണ്ട്. നീ വളരുന്നത് ഞാന്‍ അറിയുന്നു.’ ഇങ്ങനെ നീളുന്ന ഒരു അടികുറിപ്പും മൈഥിലി ചിത്രങ്ങള്‍ക്കു താഴെ കുറിച്ചിട്ടുണ്ട്.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress mythili share maternity photos on social media

Best of Express