scorecardresearch

അമ്മയാവാനൊരുങ്ങുന്നു; സന്തോഷം പങ്കുവച്ച് നടി മൈഥിലി

കഴിഞ്ഞ ഏപ്രിലിലായിരുന്നു മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം

അമ്മയാവാനൊരുങ്ങുന്നു; സന്തോഷം പങ്കുവച്ച് നടി മൈഥിലി

തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് നടി മൈഥിലി. അമ്മയാവാൻ പോവുന്നു എന്ന വിശേഷം ആരാധകരുമായി പങ്കിടുകയാണ് മൈഥിലി. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,” ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് മൈഥിലി കുറിച്ചു.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ‘ചട്ടമ്പി’ എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress mythili announces pregnancy with adorable photo