വലിയ കാത്തിരിപ്പിന് വിരാമമിട്ട് ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെകൂടി സ്വീകരിച്ചിരിക്കുകയാണ് നടി മുത്തുമണിയും സംവിധായകനും ഭർത്താവുമായ അരുണും. ഇന്നാണ് മുത്തുമണി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

നിയമത്തിൽ ബിരുദമെടുത്ത മുത്തുമണി എറണാകുളം ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. നാടകരംഗത്ത് സജീവമായിരുന്ന മുത്തുമണി സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ അഭിനേത്രിയാണ് മുത്തുമണി. ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളായ അനുഗ്രഹീതൻ ആന്റണി, വർത്തമാനം തുടങ്ങിയ സിനിമകളിൽ മുത്തുമണി അഭിനയിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തും തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ അധ്യാപകനുമായിരുന്നു പി ആർ അരുൺ കഴിഞ്ഞ വർഷം ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണും. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തുന്നത്‌.

Read more: കണ്ണിറുക്കി ചിരിച്ചും പോസ് ചെയ്തും താരമായി അജിത്തിന്റെ മകൻ; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook