Latest News

കണ്ണേ കൺമണീ… മകൾക്കൊപ്പം മുക്ത; ചിത്രങ്ങൾ

ചുവപ്പു ഗൗണിലുള്ള ഇരുവരുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Muktha, Kanmani, Muktha Kanmani photos, Kanmani Song, Kiyara, കൺമണി കിയാര, മുക്ത, റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളുടെ വിശേഷങ്ങൾ എല്ലാം മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. മകൾ കണ്മണിയ്ക്ക് ഒപ്പമുള്ള മുക്തയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

മുക്തയെ പോലെ മകളും അഭിനയത്തിലേക്ക് കടക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര (കൺമണി) അഭിനയരംഗത്ത് അരങ്ങേറുന്നത്. എം.പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. ഒരിടവേളയ്ക്കുശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് മുക്ത. സീരിയലുകളിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

Read More: കാത്തിരുന്ന ആ ദിവസം; വിശേഷം പങ്കുവച്ച് സൗഭാഗ്യയും അർജുനും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress muktha with daughter kanmani christmas photos

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express